
കഴിഞ്ഞദിവസങ്ങളിൽ മധ്യ–തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്തു കനത്ത ചൂട് തുടരുകയാണ്. താപസൂചിക (ഹീറ്റ് ഇൻഡക്സ്) മിക്ക ജില്ലകളിലും ജാഗ്രത പുലർത്തേണ്ട 50 എന്ന നിലയിലേക്ക് എത്തി.വരും ദിവസങ്ങളിലും കനത്ത ചൂട് തുടരും. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാവും കൂടുതൽ ചൂട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഇന്നു 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയ്ക്കു സാധ്യത. 2019നുശേഷം സംസ്ഥാനത്ത് ആദ്യമായി 41 ഡിഗ്രി സെൽഷ്യസ് ശനിയാഴ്ച പാലക്കാട്ടു രേഖപ്പെടുത്തി. കനത്ത ചൂടിനെത്തുടർന്ന് 12 ജില്ലകളിൽ 11 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽമഴ ലഭിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

