
ഭാരതത്തിന്റെ കാവൽപ്പിതാവും ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനുമായ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിൻ്റെ ഓർമ്മപുതുക്കുന്നതിനും, വിശുദ്ധന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനും വേണ്ടി 2024 ഏപ്രിൽ 12 ,13, 14 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ചുവന്നമണ്ണ് സെന്റ് തോമസ്സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ തിരുനാൾ ആഘോഷിക്കുന്നു.
