
11 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മണ്ടൻചിറ മാമ്പിളിക്കുഴി യോഹന്നാൻ, മെൽവിൻ യോഹന്നാൻ എന്നിവരുടെ മകനായ സ്റ്റിവിൻ യോഹന്നാന് ആദരവ് നൽകി.
വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആദരവും ആഹ്ലാദവും നൽകുന്ന വിജയാരവം 2022 ന്റെ ഭാഗമായി ആണ് അവരുടെ വീടുകളിൽ ചെന്ന് അനുമോദനം നൽകിയത്. കോൺഗ്രസ് വാർഡ് പ്രസിഡന്റ് എ സി മത്തായി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് മധുരം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് മൊമെന്റോ നൽകി. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭാവിയുടെ നിർണായക ഘടകമായ ഉന്നത വിദ്യാഭ്യാസ മേഖലയെ പോലും മഹാമാരി സാരമായി ബാധിച്ച സമയത്തും കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസ വെല്ലുവിളികൾ ഏറ്റെടുത്തു ഉയർന്ന വിജയം കരസ്ഥമാക്കിയ സ്റ്റിവിൻ യോഹന്നാനേയും രക്ഷിതാക്കളെയും ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് അഭിനന്ദനങ്ങൾ അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്,കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറ എന്നിവർ നേതൃത്വം നൽകി.
