January 28, 2026

പാണഞ്ചേരിയിൽ രൂക്ഷമായ വെള്ളക്കെട്ട്

Share this News

പാണഞ്ചേരി പഞ്ചായത്തിലെ 1-ാം വാർഡിന്റേയും, 23-ാം വാർഡിന്റേയും താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്, ചാത്തുകുളം ഹരിത മിൽ റോഡ്, പാണഞ്ചേരി സീഡ് ഫാം ഏരിയ ,ചെമ്പൂത്ര – മാനാംക്കോട് റോഡ് എന്നിവിടങ്ങളിലായി പറമ്പുകളിലും കൃഷിയിടങ്ങളിലും മഴയിൽ വെള്ളം കയറിയത്. NH -544 ന്റെ അരികിലൂടെ പോകുന്ന മെയിൻ ചാലിൽ ചെമ്പൂത്ര ഭാഗത്തായി സ്വകാര്യ വ്യക്തികളും , സ്ഥാപനങ്ങളും ചാലിൽ ഇട്ട ചെറിയ പൈപ്പുകൾ ആണ് ഒഴുക്കിന് തടസ്സമെന്ന് നാട്ടുകാർ പറയുന്നു. ഇത് മാറ്റുന്ന മുറക്ക് വളരെ വേഗത്തിൽ വെള്ളക്കെട്ട് ഒഴിവാകുമെന്നും നാട്ടുകാർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!