
തൃശ്ശൂർ ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ പാണഞ്ചേരി ബ്ലോക്ക് തല തെരഞ്ഞെടുപ്പ് സന്ദർശനങ്ങൾക്ക് തുടക്കം കുറിച്ചു. ബ്ലോക്കിലെ മാടക്കത്തറ പാണഞ്ചേരി നടത്തറ മണ്ണുത്തി മണ്ഡലങ്ങളിലെ വിവിധങ്ങളായ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥി കെ മുരളീധരൻ സന്ദർശിച്ചത്. പാണഞ്ചേരി പഞ്ചായത്തിലെ ജീവൻ ജ്യോതി കോൺവെന്റിൽ നിന്നാണ് സന്ദർശന പരിപാടികളുടെ തുടക്കം കുറിച്ചത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ എൻ വിജയകുമാർ,കെ പി ചാക്കോച്ചൻ എന്നിവർ നേതൃത്വം നൽകി. കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി,
കെ പി സി സി അംഗം ലീലാമ്മതോമസ്, മിൽമ ബോർഡ് മെമ്പർ ഭാസ്ക്കരൻ ആദoകാവിൽ,മുൻ ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, ശകുന്തള, സി വി ജോസ്, സുശീല രാജൻ, മിനി നിജോ, ബിന്ദു ബിജു സോമൻ കൊളപ്പാറ, സി ഓ എൽദോസ്, സി എസ് ശ്രീജു,ഷൈജു കുര്യൻ, റെജി പി പി, ജോർജ് എടശ്ശേരി തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം വിവിധ സ്ഥലങ്ങളിലായി പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

