
ഡിവൈഎഫ്ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പീച്ചി സെൻ്ററിൽ സൗജന്യ കുടിവെള്ള കൂജ സ്ഥാപിച്ചു. സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി അംഗവും പീച്ചി ബ്രാഞ്ച് സെക്രട്ടറിയുമായ എം.എസ് കുഞ്ഞപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. പീച്ചി മേഖല എക്‌സിക്യൂട്ടീവ് അംഗം രാഹുൽ അരമനയിൽ, പീച്ചി യൂണിറ്റ് സെക്രട്ടറി സഞ്ജയ് എ, മറ്റ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.തുടർച്ചയായ അഞ്ചാം വർഷമാണ് ഡിവൈഎഫ്ഐ പീച്ചിയിൽ സൗജന്യ കുടിവെള്ളം നൽകുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

