January 27, 2026

പാത ഇരട്ടിപ്പിക്കൽ; ട്രെയിനുകൾ റദ്ദാക്കി

Share this News

നാഗർകോവിൽ ജംക്‌ഷനിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ 27 വരെ ചില ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും. കൊല്ലം-കന്യാകുമാരി മെമു, കൊച്ചു വേളി-നാഗർകോവിൽ പാസഞ്ചർ, തിരുവനന്തപുരം-നാഗർ കോവിൽ പാസഞ്ചർ, തിരുനെൽ വേലി-നാഗർകോവിൽ പാസഞ്ചർ എന്നിവയാണ് 27 വരെ പൂർണമായും റദ്ദാക്കിയിരിക്കുന്നത്

പുനലൂർ -നാഗർകോവിൽ സ്പെഷൽ 27 വരെ പാറശാലവരെ ഭാഗികമായി സർവീസ് നടത്തും. കന്യാകുമാരി-പുണെ എക്സ‌്പ്രസ് 27 വരെ കൊച്ചുവേളിയിൽ നിന്നായിരിക്കും സർവീസ് തുടങ്ങുക. കന്യാകുമാരി- പുനലൂർ പാസഞ്ചർ 27 വരെ പാറശാലയിൽ നിന്നും നാഗർകോവിൽ- താംബരം അന്ത്യോദയ എക്സ‌്പ്രസ് 28 വരെ തിരുനെൽ വേലിയിൽ നിന്നും ആയിരിക്കും സർവീസ് ആരംഭിക്കുക. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി സുപ്പർഫാസ്‌റ്റ് 27 വരെ തിരുനെൽ വേലിയിൽ നിന്നായിരിക്കും ഓടി ത്തുടങ്ങുക. ട്രെയിനുകളുടെ മാറ്റം അറിയുന്നതിന് അതതു സ്‌റ്റേഷനുകളുമായി ബന്ധപ്പെടണമെന്നും റെയിൽവേ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!