March 13, 2026

മഹിളാ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

Share this News

മഹിളാകോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  വട്ടക്കല്ല് പൈപ്പ് ലൈൻ റോഡിൻ്റെ ശോചനീയാവസ്ഥയിൽ നിൽപ്പ് സമരം നടത്തി . കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു ഉദ്ഘാടനം ചെയ്തു കഴിഞ്ഞ വർഷക്കാലത്ത് വട്ടക്കല്ല് പൈപ്പ് ലൈൻ റോഡിലെ ബൈറോഡിൽ മണ്ണിടിച്ചിലുണ്ടായത് കൊണ്ട് ഏഴ് കുടുബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിചിരുന്നു, ഇവർക്ക് ഇതുവരെ സർക്കാരിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ യാതൊരുവക സഹായങ്ങൾ ലഭിചിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.ഏകദേശം ഒന്നര മീറ്റർ വീതിയും, 400 മീറ്റർ നീളവുമുള്ള ഈ റോഡിലൂടെ ദിവസവും സ്ക്കൂൾ കൂട്ടികളടക്കം അമ്പതോളം പേർ യാത്ര ചെയ്യുന്നുണ്ട് .ഏത് സമയത്തും വീഴാവുന്ന നിലയിലാണ് ഈ റോഡ്.കോർപ്പറേഷൻ അധികാരികൾ നൽകിയ വാഗ്ദാനങ്ങൾ നാളിതുവരെ ചെയ്തു തരാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ്  നിൽപ്പ് സമരം നടത്തിയത്.  മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സഫിയ നിഷാദ് ,രാധ വട്ടക്കല്ല് ,റംലത്ത് ഹമീദ്, ഐഷ സുധീർ ഉമുലു മജീദ്, കെ.എച്ച് മജീദ് ,ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!