
ദേശീയപാത എൻഎച്ച് 544 മണ്ണുത്തി വടക്കാഞ്ചേരി റോഡിൽ പലസ്ഥലത്തും റോഡ് റീ ടാറിംഗ് ചെയ്യുന്നതിനാൽ റോഡ് ചുരണ്ടി ഇട്ട ഭാഗത്ത് നിരവധി ബൈക്കുകൾ തെന്നി വീഴുന്നു. കൂടുതലായി വാണിയമ്പാറ മേലേചുങ്കത്താണ് ബൈക്കുകൾ വീണത്. റോഡ് പൊളിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞശേഷമാണ് ടാറിംഗ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഡിവൈഡറുകൾ താഴെ വീണു കിടക്കുന്നതും മാറിയിരിക്കുന്നതും കൊണ്ട് അകലെ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഡിവൈഡറുകൾ ശ്രദ്ധയിൽപ്പെടുന്നില്ല. അതുകൊണ്ട് തന്നെയാണ് ബൈക്കുകൾ തെന്നി വീഴുന്ന സാഹചര്യം ഉണ്ടാകുന്നത്. ഓരോരോ ഭാഗം കൃത്യമായി പൊളിച്ച് അത് അപ്പോൾ തന്നെ ടാർ ചെയ്യാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടായിട്ടും അതൊന്നും പ്രയോജനപ്പെടുത്തുന്നില്ല. ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനെതിരെ വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

