
ഈ മാസം 18നു തയാറാക്കിയ കണക്കു പ്രകാരം സംസ്‌ഥാനത്ത് ആകെ 2,72,80,160 വോട്ടർമാർ. ഏപ്രിൽ 4ന് അന്തിമപട്ടിക തയാറാക്കിയശേഷം നാട്ടിലില്ലാത്തവർ, സ്‌ഥലം മാറിപ്പോയവർ, മരിച്ചവർ എന്നിവരുടെ പട്ടിക ബൂത്ത് ലവൽ ഓഫിസർമാർ നേരിട്ടു ശേഖരിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ പറഞ്ഞു. ഈ പട്ടിക വോട്ടെടുപ്പിൻ്റെ ചുമതല വഹിക്കുന്ന പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറും. ഇതിൽ ഉൾപ്പെട്ട ആരെങ്കിലും വോട്ടു ചെയ്യാനെത്തിയാൽ സത്യവാങ്മൂലവും വിരലടയാളവും ശേഖരിച്ച ശേഷമേ അനുവദിക്കൂ. പേര് ഒന്നിലധികം തവണ ചേർത്തവരെയും മരിച്ചവരെയും മറ്റും കണ്ടെത്തി 30.44 ലക്ഷം പേരെ വോട്ടർ പട്ടികയിൽനിന്നു കഴിഞ്ഞ 2 വർഷത്തിനുള്ളിൽ നീക്കിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

