March 13, 2026

മുടിക്കോട്  മഹാത്മാ പ്രൈമറി സ്കൂളിൻ്റെ  70-ാംവാർഷികാഘോഷം വാർഡ് മെമ്പർ ആരിഫ റാഫി ഉദ്ഘാടനം ചെയ്തു.

Share this News

മുടിക്കോട് മഹാത്മാ പ്രൈമറി സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക റീന  ജോണിനുള്ള  യാത്രയയപ്പും  പഠനോത്സവവും നടന്നു. വാർഷികാഘോഷം വാർഡ് മെമ്പർ ആരിഫ റാഫി  ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ സി.സി. സാജൻ അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് ആനി ഫ്രാൻസിസ്  , പിടിഎ പ്രസിഡൻറ്  സജന റിയാസ് ,  സ്റ്റാഫ് സെക്രട്ടറി  ലാലി.പി.പൗലോസ് ,  മുൻ ഹെഡ്മിസ്ട്രസ്  കെ. പി. ഏലിയാമ്മ  ,  റീന ജോൺ ,  മാതൃ സംഗമം പ്രസിഡന്റ്  മിനി ഷൈജു , മുൻ പിടിഎ പ്രസിഡന്റ്  പി.എച്ച്.  ഉസ്മാൻ  ,  ഫ്ലോറ മാത്യു , റെനി ജോൺ എന്നിവർ പ്രസംഗിച്ചു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!