
KSEB അധികൃതർ വഴുക്കുംപാറ മുതൽ വാണിയമ്പാറവരെ ഇലക്ട്രിക് പോസ്റ്റുകൾ അപകടഭീതിലാണെന്ന് റിപ്പോർട്ട് നൽകിയിട്ടും മാറ്റുന്നതിനായി നടപടികൾ സ്വീകരിച്ചിരിക്കാതെ ഹൈവേ അതോറിറ്റി
ഇലക്‌ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള വഴുക്കുംപാറ മുതൽ വാണിയമ്പാറ വരെയുള്ള ഹൈവേയുടെ നിർമാണത്തോടൊപ്പമുള്ള മണ്ണെടുപ്പ് ജോലികൾ നടക്കുന്നതിനാൽ സമീപത്തെ പല വൈദ്യുത തൂണുകളും അപകടാവസ്ഥയിലാണ്. തൂണുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് പരിശോധിച്ച് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ നാളിതുവരെ പണം നൽകിയിട്ടില്ല. സ്ഥലം പരിശോധിച്ച് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
ശ്രദ്ധിക്കാതെ
വിടുകയാണെങ്കിൽ, മരണങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് കമ്പനിക്ക് കത്ത് കൊടുത്തതിന് പുറമെ ഇതേ വിഷയം ചൂണ്ടികാണിച്ച് കല്ലാകളക്ടർക്കും NH അധികാരികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട് പട്ടിക്കാട് KSEB AE അറിയിച്ചിട്ട് ഉണ്ട് .
അപകട മേഖലയിൽ പണികൾ നിർത്തി വെക്കുക ഉടൻ തന്നെ പണം അടച്ച് പോസ്റ്റ് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് ആവശ്യം


Thrissur updation പ്രാദേശിക വാർത്തകൾ what’s appൽ ലഭിക്കുന്നതിനായി താഴെ Link ൽ click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

