
ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഹെൽത്ത്സൂപ്പർവൈസർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർക്ക് പ്രാണിജന്യ രോഗങ്ങളെ കുറിച്ചും കേരള പൊതുജനാരോഗ്യ നിയമം 2023 നെ കുറിച്ചും ഏകദിന പരിശീലന ക്ലാസ്സ് നടത്തി.തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ഒന്നാം ഗ്രേഡ് ടെക്‌നിക്കൽ അസിസ്റ്റന്റ് പി.കെ.രാജു,ജില്ലാ വെക്റ്റർ ബോൺ ഡിസീസ് നിയന്ത്രണ ഓഫീസർ സന്തോഷ് ജോർജ്ജ്, ഗ്രേഡ് 2 ടെക്‌നിക്കൽ അസിസ്റ്റന്റ് കെ.ആർ.രാജു എന്നിവർ ക്ലാസ്സ് എടുത്തു.ഒല്ലൂർ, വെള്ളാനിക്കര, തോളൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ള വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെയും മണലൂർ, അരിമ്പൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ഹെൽത്ത് സൂപ്പർവൈസർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ ടി.പി.ഹനീഷ്കുമാർ ,തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ സി.എസ്.ബിജു എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

