
പെരിയാർ വന്യജീവി സങ്കേതത്തിന്റെ വിഭാഗമായ സ്ഥലത്തെ വനംവകുപ്പ് മെഗാ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകി. തമിഴ്നാടിന്റെ പാട്ടഭൂമിക്ക് പുറത്താണു നിർമാണമെന്നാണ് റിപ്പോർട്ടിലുള്ളത്. നിർമാണം തങ്ങളുടെ പാട്ടഭൂമിയിലാണെന്ന വാദമാണു തമിഴ്നാടിന്റേത്. ഇതിന്റെ വസ്തുത അറിയാനാണു സർവേ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് നിർദേശിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

