March 14, 2026

നാടോടി സംഘങ്ങൾ പീച്ചിറോഡിൽ എത്തിയതായി പരാതി

Share this News

പീച്ചിറോഡിലാണ് ഇന്നലെ നാടോടി സംഘത്തെ കണ്ടത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം ഏകദേശം ഇരുപതോളം ആളുകളുണ്ടന്നാണ് സൂചന. സോഷ്യൽ മീഡിയകളിൽ ഇവരുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. വീടുകളിലും പരിസരങ്ങളിലും ഇവർ എത്താൻ സാധ്യതയുള്ളതിനാൽ എല്ലാ ജനങ്ങളും  ജാഗ്രത പാലിക്കുകയും കുട്ടികൾ തനിച്ച് വീടുകളിൽ നിന്ന് പുറത്തുപോകുമ്പോൾ പ്രത്യേകം ശ്രദ്ധയും കൊടുക്കേണ്ടതാണ്.  മുൻപും പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഭീതിപരത്തി നാടോടി സംഘം വിലസിയിരുന്നു. ഇവർ  ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ നിന്നും സാധനങ്ങൾ എടുത്തുകൊണ്ടു പോവുകയും കോഴി താറാവ് എന്നിവയെ തല്ലിക്കൊന്ന് കൊണ്ടുപോവുകയും പാത്രങ്ങൾ സാധനങ്ങൾ എന്നിവ മോഷ്ടിക്കുകയും ചെയ്തിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!