March 14, 2026

കുതിരാൻമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സർവ്വാഭീഷ്ടപ്രദ മഹാശാസ്തൃ യജ്‌ഞം മാർച്ച്‌ 24 ന്

Share this News

കലിയുഗത്തിൽ ക്ഷിപ്രപ്രസാദിയാണ് ശാസ്താവ്. സ്വാമിയുടെ പ്രധാന ദിവസമാണ് പങ്കുനി ഉത്രം.ജ്യോതിഷ പരമായും ഈ ദിവസത്തിന് വലിയ പ്രാധാന്യം ഉണ്ട്.

അത്യപൂർവ്വമായി നടത്തപ്പെടുന്ന ഒരു മഹത്കർമമാണ് ശാസ്തൃ യജ്‌ഞം. ദക്ഷിണാ മൂർത്തി പൂജയോടെ ഗണപതി ഹോമത്തോടെ സമാരംഭിച്ചു ശാസ്തൃ ഹോമം, സർവ്വാഭീഷ്ടപ്രദ ഹോമം, വിഷ്ണുപൂജ, ശിവ പൂജ, ധന്വന്തരി പൂജ, മോഹിനി പൂജ, ആദിത്യ പൂജ, രാഹു -കേതു പൂജ, കൊച്ചു കടുത്ത,,- വലിയ കടുത്ത- കറുപ്പ് -സ്വാമി പൂജ, ശരണഘോഷ പ്രദക്ഷിണം,18പടി തത്വ പൂജ, ആഴി പൂജ, മാളികപ്പുറം പൂജ തുടങ്ങി വീശിഷ്ട പൂജകളോടും ഹരിവരാസനത്തോടും കൂടി യജ്‌ഞം സമാപിക്കും.


ശാസ്തൃ യജ്‌ഞം, സർവ്വാഭീഷ്ട പ്രദ ഹോമം, ഗണപതി ഹോമം, ദക്ഷിണാ മൂർത്തി പൂജ, നീരാജനം, നെയ്യഭിഷേകം, മുട്ടറുക്കൽ, ആഴിപൂജ വിഷ്ണു -ശിവ -മോഹിനി -ധന്വന്തരി -ആദിത്യ, രാഹു, കേതു പൂജ തുടങ്ങി വഴിപാടുകൾ ഭക്ത ജനങ്ങൾക്ക്‌ നടത്താവുന്നതാണ്.

കുടുംബ ഭദ്രത,സമ്പൽ സമൃദ്ധി, ഐശ്വര്യം,സൽ സന്താന ലബ്ധി തുടങ്ങി എല്ലാ അഭീഷ്ടങ്ങളും സാധിക്കുവാൻ ഉത്തമമായ കർമമാണ് ശാസ്തൃ യജ്‌ഞം.

കേരളത്തിലെ പുരാതനമായ ശാസ്താവിന്റെ ദേവസ്ഥാനമാണ് കുതിരാൻ ക്ഷേത്രം. ഈ സുകൃതഭൂമിയിൽ ചരിത്രത്തിലാദ്യമായി സർവ്വാഭീഷ്ട പ്രദ ശാസ്തൃ യജ്‌ഞം 2024 മാർച്ച്‌ 24 ഞായറാഴ്ച പങ്കുനി ഉത്രത്തോടാനുബന്ധിച്ചു നടത്തപ്പെടുന്നു.

മഹാ കാളികാ യാഗം, ഋഗ്വേദ യജ്‌ഞം, അത്യപൂർവമായി നടന്നു വരുന്ന ആഞ്ജനേയ ഹോമം തുടങ്ങി മഹത് കർമങ്ങളിൽ ആചാര്യനായ ആഞ്ജനേയ ദാസ് ആചാര്യ ബ്രഹ്മശ്രീ. വേദാഗ്നി അരുൺ സൂര്യഗായത്രിയുടെ(നാഗമ്പള്ളി സൂര്യഗായത്രി മഠം )മുഖ്യ കാർമികത്വത്തിലാണ് ഈ കർമങ്ങൾ നിർവഹിക്കപ്പെടുന്നത്.


നിങ്ങളുടെ പ്രശ്നങ്ങൾ എന്തുമായിക്കോട്ടെ, അതിനും ഈ മഹത് കർമത്തിൽ പരിഹാരമുണ്ട്.

ദേവി ദേവന്മാരുടെയും, പ്രേത്യേകിച്ചു  ശാസ്താവ്,ഹനുമാൻ സ്വാമിയുടേയും അനുഗ്രഹത്താൽ നാളികേരം മുട്ടിയും താംബൂല പ്രശ്നം, എന്നിവയിലൂടെയും നിങ്ങളുടെ ഏത് പ്രശ്നങ്ങളും നോക്കി കൃത്യമായി പ്രവചിച്ച്, ലളിതമായ പരിഹാര ക്രിയകൾ നിർവഹിക്കുന്നതിലൂടെ  അയ്യപ്പസ്വാമിയുടെയും ഹനുമാൻ സ്വാമിയുടെയും അനുഗ്രഹത്താൽ നിങ്ങളെ പൂർണ ഫലപ്രാപ്തിയിൽ എത്തിക്കുന്നു.

വസ്തു കച്ചവടത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ,
ശത്രു ദോഷം, കാര്യതടസം, ഒഴിയാത്ത ബാധകൾ, വിവാഹ തടസ്സം, തൊഴിൽ തടസ്സം, സാമ്പത്തിക തടസ്സം, പിതൃ ദോഷം, പ്രേത മുക്തി,മുതലായ ദോഷങ്ങൾ ഈ മഹത് കർമത്തിൽ പങ്കെടുക്കുന്നതിലൂടെ പരിഹരിക്കാൻ സാധിക്കുന്നതാണ്.

അത്യപൂർവ്വമായ ഈ മഹത് കർമത്തിലേക്കു ഏവരെയും പുണ്യ ഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കുതിരാൻ സ്വാമി അനുഗ്രഹിക്കട്ടെ.

സ്വാമി ശരണം

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!