
ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സിറ്റിങ് എം.പി ടി.എൻ.പ്രതാപന് സീറ്റില്ല. പകരം വടകരയിൽ നിന്നും കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാവും. വടകരയിൽ ഷാഫി പറമ്പിൽ എം.എൽ.എയോ, ടി.സിദ്ദിഖ് എം.എൽ.എയോ സ്ഥാനാർഥിയാവും. വ്യാഴാഴ്ച രാത്രി ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ടി.എൻ പ്രതാപന് അടുത്ത നിയമസഭാ സീറ്റിൽ സ്ഥാനാർഥിത്വം നൽകുന്നതാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വെച്ച നിർദേശത്തെ നേതാക്കൾ അംഗീകരിക്കുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
