
പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിലെ വിദ്യാർഥി സിദ്ധാർഥന്റെ കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക, കേസ് സി.ബി.ഐ. അന്വേഷിക്കുക തുടങ്ങിയവയാരോപിച്ച് യു.ഡി.എഫ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വെച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം ചെയർമാൻ എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു ,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ.എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.യു ഡി.എഫ് നേതാക്കളായ ജഫിക്ക് ജമാൽ ,എം.ടി.ബേബി ,ഭാസ്കരൻ കെ.മാധവൻ ,ബേബിപാലോലിയ്ക്കൽ ,എൻ.എസ് .നൗഷാദ് ,ജോണി അരിമ്പൂർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

