February 4, 2026

സംസ്ഥാനത്ത് റേഷൻ കടകളുടെ സമയത്തിൽ മാറ്റം

Share this News


ഇ–പോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഈയാഴ്ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു. തിങ്കളാഴ്ച സംസ്ഥാനത്താകെ റേഷൻ വിതരണം താറുമാറായ സാഹചര്യത്തിലാണു ക്രമീകരണം.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ റേഷൻ കടകൾ 5, 7 തീയതികളിൽ രാവിലെയും 6, 9 തീയതികളിൽ ഉച്ച തിരിഞ്ഞും പ്രവർത്തിക്കും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ കടകൾ 6, 9 തീയതികളിൽ രാവിലെയും 5, 7 തീയതികളിൽ ഉച്ച തിരിഞ്ഞും പ്രവർത്തിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!