February 3, 2026

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വാണിയംപാറ സ്വദേശി  ദിപീഷണൻ (36) മരിച്ചു

Share this News

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വാണിയംപാറ സ്വദേശി പൊട്ടിമട പറക്കുന്നേൽ ദിപീഷണൻ (36) മരിച്ചു. സംസ്ക്കാര ചടങ്ങുകൾ ഇന്ന് (04.03.2024) വീട്ടിൽ ആരംഭിച്ച് തുടർന്ന് 6 മണിയോടെ തിരുവില്വാമല ഐവർമഠംത്തിലേക്ക് കൊണ്ട് പോകും  . അച്ഛൻ : രാധാകൃഷ്ണൻ , അമ്മ : ദീപിനി , ഭാര്യ : സുഭിതമോൾ  മക്കൾ : അനജിത്ത് , അഭിനന്ത് , സഹോദരൻ : ദിനീഷ്. ജനുവരി 4 ന് മുടപ്പല്ലൂർ വെച്ച് ഓട്ടോറിക്ഷയും ബസ്സും തമ്മിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ അശ്വനി ആശുപത്രി പ്രവേശിക്കുകയും പിന്നീട് ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ചികിത്സാ ചിലവിനായി വൻ തുക സമാഹരിക്കുന്നതിനായി നാട്ടുക്കാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപികരിച്ച് ധനസഹായങ്ങൾ സ്വരൂപിച്ചിരുന്നു. അപകടത്തെ തുടർന്ന് വലത് കാൽ പൂർണമായി മുറിച്ച് മാറ്റുകയും ചെയ്തിരുന്നു കൂടാതെ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസും ചെയ്ത് വരുകയായിരുന്നു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!