മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൃശ്ശൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണുത്തി സെൻട്രലിൽ നിന്നും കാലിക്കല വുമായിസപ്ലൈകോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും സപ്ലൈകോയിലും സാധാരണക്കാർക്ക് കിട്ടേണ്ട ആനുകൂല്യവും അവകാശവും നിഷേധിച്ചുകൊണ്ട്, ആവശ്യസാധനങ്ങൾ കിട്ടാതെയും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയസാധാരണ ജനങ്ങളും പാവപ്പെട്ടവരും കേന്ദ്രസർക്കാരിൻ്റെയും കേരള സർക്കാരിന്റെയും കപട മുഖം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും മഹിളാ കോൺഗ്രസ് കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് ഷിജി സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന മാർച്ചും ധർണയും, ജില്ലാപ്രസിഡന്റ് ടി നിർമ്മല ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് മുഖ്യ പ്രഭാഷണം നടത്തി. സിബി ഗീത മുഖ്യാഥി തിയായിരുന്നു. ഷീല സി കെ, ഷെർലി മോഹനൻ, ജ്യോതി , ശീതള, ശ്യാമള മുരളീധരൻ,സഫിയ ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.