ജനാധിപത്യം ഭീഷണി നേരിടുന്ന കാലത്ത് മതേതര മനസ്സുള്ളവർ ഒന്നിക്കണമെന്ന് കാലം ആവശ്യപ്പെടുകയാണെന്ന് രമ്യ ഹരിദാസ് എം പി അഭിപ്രായപ്പെട്ടു. ടി എൻ പ്രതാപൻ എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്നേഹ സന്ദേശ യാത്ര പാണഞ്ചേരി ബ്ലോക്ക് പര്യടനം മാടക്കത്തറയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ഇന്ത്യ ലോകത്തിനു മുന്നിൽ അഭിമാനകരമായ രാഷ്ട്രമാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ നിന്നും ഉയരുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്.ഭക്ഷണം, വസ്ത്രം, ആചാരം എന്നിങ്ങനെ മനുഷ്യരുടെ മൗലികമായ അവകാശം ഭരണകൂടം കവർന്നെടുക്കുകയാണെന്നും ആരോപിച്ചു. ഇറക്കുമതി തന്ത്രങ്ങൾ പയറ്റി മനുഷ്യരെ തമ്മിൽ തെറ്റിക്കുമ്പോൾ എന്നും സഹോദര്യത്തിന് വേണ്ടി മുന്നിൽ നടക്കുന്ന ടി എൻ പ്രതാപൻ എം പിയുടെ ഈ യാത്രക്ക് വലിയ പ്രാധാന്യമുണ്ട്. അധികാരത്തിന്റെ കുറു ക്കുവഴിയായി മതത്തെ ഉപയോഗിക്കുമ്പോൾ അതിനെ ചെറുക്കാൻ ടി എൻ പ്രതാപൻ എം പി എന്നും മുന്നിലുണ്ടാവുമെന്ന് അഞ്ചു വർഷം കൊണ്ട് ബോധ്യപ്പെട്ടതാണ്. പാർലമെന്റിൽ അടക്കം ഇത് കണ്ടതാണ്. ഇത് തൃശൂർ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും രമ്യ ഹരിദാസ് എം പി കൂട്ടിച്ചേർത്തു.ബ്ലോക്ക് പ്രസിഡന്റ് കെ എൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ,യു ഡി എഫ് ചെയർമാൻ എം പി വിൻസെന്റ്, അനിൽ അക്കര, സി സി ശ്രീകുമാർ, സുന്ദരൻ കുന്നത്തുള്ളി, ഷാജി കോടംകണ്ടത്, രാജേന്ദ്രൻ അരങ്ങത്ത്,കെ സി അഭിലാഷ്, എം യു മുത്തു, ടി നിർമല ലീലാമ്മ തോമസ്, ജോൺസൻ മള്ളിയത്ത്, ജേക്കബ് പോൾ, കെ പി ചാക്കോച്ചൻ, പി എം രാജീവ്,എം എൽ ബേബി എന്നിവർ പ്രസംഗിച്ചു.