ഒല്ലൂർ നിയോജക മണ്ഡലത്തിലെ കണ്ണാറ – മൂർക്കനിക്കര – നടത്തറ റോഡിനും പീച്ചി – വാഴാനി ടൂറിസം കോറിഡോറിലെ മുടിക്കോട് മുതൽ പൊങ്ങണംകാട് വരെയുള്ള റോഡും നവീകരിക്കുന്നതിന് 42 കോടി 73 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടർ നടപടി ആരംഭിക്കുകയും ചെയ്തതായി റവന്യു വകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു
കണ്ണാറ- മൂർക്കനിക്കര – നടത്തറ റോഡ് 11.64 കിലോമീറ്ററും മുടിക്കോട് മുതൽ പൊങ്ങണം കാട് വരെയുള്ള റോഡ് 7 കിലോമീറ്ററുമാണ് നവീകരിക്കുക.
നവീന രീതിയിലുള്ള എഫ്.ഡി.ആർ.ടെക്നോളജി (ഫുൾ ഡെപ്ത്ത് റിക്ലമേഷൻ സാങ്കേതിക വിദ്യ) ഉപയോഗിച്ചാണ് ഈ പ്രവർത്തി നടപ്പിലാക്കുന്നത്.നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ച് തരികളാക്കി സിമൻറും ചുണ്ണാമ്പ് കല്ലും കാൽസ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാർത്ഥങ്ങളും കലർത്തി മിശ്രിതമാക്കി പുതിയ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതാണ് എഫ്.ഡി.ആർ സാങ്കേതിക വിദ്യ .
മെറ്റൽ രാസ പദാർത്ഥങ്ങൾ ചേർത്ത് പൽചക്രങ്ങൾ ഉപയോഗിച്ച് പൊടിച്ച മിശ്രിതം എന്നിവയുടെ അടുക്കുകളായി ട്ടാണ് റോഡ് നിർമ്മിക്കുന്നത്.
റോഡ് നിർമ്മാണത്തിലുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ഭീമമായ ചിലവും കുറക്കാനു