തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, മാള, മതിലകം, ചേര്‍പ്പ്, വെള്ളാങ്ങല്ലൂര്‍ എന്നീ ബ്ലോക്കുകള്‍ സംയുക്തമായി തൊഴില്‍മേള കരിയര്‍ എക്സ്പോ സംഘടിപ്പിച്ചു. തൊഴില്‍മേള ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി.വി ചാര്‍ലി ഉദ്ഘാടനം ചെയ്തു.
ആയിരത്തോളം ഒഴിവുകളില്‍ കേരളത്തില്‍ നിന്നുള്ള 25 കമ്പനികള്‍ പങ്കെടുത്തു. 686 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 262 പേര് ചുരുക്കപ്പട്ടികയില്‍ ഇടം നേടി. കൂടാതെ ഡി ഡി യു ജി കെ വൈ പദ്ധതിയിലൂടെ 18 നും 35 നും ഇടയിലുള്ള യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം ലഭിക്കുന്നതിനുള്ള അവസരവും ഐഇസി ക്യാമ്പയിനും ഒരുക്കിയിരുന്നു.
ചടങ്ങില്‍ കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.കെ പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ എ.കെ വിനീത, നഗരസഭ ക്ഷേമകാര്യ ചെയര്മാന് സി.സി ഷിബിന്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ പുഷ്പാവതി, ശൈലജ ബാലന്, സുനിതാ രവി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സിത്താര, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, 7 ബ്ലോക്കുകളിലെയും ബ്ലോക്ക് കോ ഓഡിനേറ്റര്‍മാര്‍, കമ്മ്യൂണിറ്റി വാളണ്ടിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.