
ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിന്റെ ഒമ്പതാം വാർഷിക ആഘോഷം വാദ്യനൃത്തഘോഷം എന്നർത്ഥം വരുന്ന ‘തൗരത്രികം ‘ 2023 – 2024 ആയി ആഘോഷിച്ചു.പ്രശസ്ത ബാലതാരം ദേവനന്ദ മാളികപ്പുറം മുഖ്യ അതിഥിയായ ചടങ്ങിൽ ക്ഷേത്രം മേൽശാന്തി സി.എം മനീഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ കെ രാജേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.സ്കൂൾ കൺവീനർ പ്രവീൺ പി പ്രകാശ് സ്വാഗത പ്രസംഗം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നിർവ്വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സെക്രട്ടറി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, സ്കൂൾ വൈസ് ചെയർമാൻ ജയപ്രകാശ് എം ജി , സ്കൂൾ ട്രഷറർ ചന്ദ്രൻ വി കെ , പിടിഎ പ്രസിഡൻറ് ശരണ്യ സുധീഷ് എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. കലാപരിപാടികളുടെ വേറിട്ട അവതരണങ്ങളുമായി വിദ്യാർത്ഥികൾ വേദിയെ സമ്പന്നമാക്കി . അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ആഘോഷപരിപാടിയിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ വിപിന ശ്രീജിത്ത് ചടങ്ങിന് നന്ദി അറിയിച്ചു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


