February 2, 2026

ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം; മിസിസ് കേരളം ഫസ്റ്റ് റണ്ണറപ്പ് തൃശ്ശൂർ സ്വദേശിനി അമിത ഏലിയാസ്

Share this News

പ്രമുഖ ഫാഷൻ കമ്പനിയായ ഗ്ലിറ്റ്സ് എൻ ഗ്ലാം കേരളത്തിലെ വിവാഹിതരായ വനിതകൾക്കായി ജിഎൻജി മിസിസ് കേരളം – ദി ക്രൗൺ ഓഫ് ഗ്ലോറി സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് ആയി തൃശ്ശൂർ ചുവന്നമണ്ണ് പാണേക്കാട് വള്ളൂരാൻ വീട്ടിൽ അമിത ഏലിയാസ്. ഭർത്താവ്
ഷാൻ്റോ ചെറിയാൻ നൽകുന്ന പൂർണ്ണ പിന്തുണയാണ് അമിതയെ ഈ സൗന്ദര്യ വേദിയിൽ വിജയത്തിൽ എത്തിച്ചത്.  ആര്യൻ അമിത ഷാൻ്റോ മകനാണ്. വാക്കത്താനത്ത് ഏലിയാസിൻ്റേയും മേരിയുടെയും മകളാണ് അമിത. ജെംസി ചെറിയാൻ ഭർതൃമാതാവാണ്.
കേരളത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ആഢംബര ഹോട്ടലുകളിലൊന്നായ കൊച്ചിയിലെ റാഡിസൺ ബ്ലൂവിലാണ് ഗ്രാൻഡ് ഫിനാലെ നടന്നത്. കേരളത്തിലെ വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും ഒരു ദേശീയ, അന്തർദേശീയ വേദിയിൽ പ്രദർശിപ്പിക്കാനുള്ള പ്രഥമ അവസരമായിരിന്നു എന്ന് ഗ്ലിറ്റ്സ് എൻ ഗ്ലാം കമ്പനിയുടെ സ്ഥാപകയായ ദീപ പ്രസന്ന അറിയിച്ചു. തികഞ്ഞ അഭിമാനത്തോടെയാണ് പ്രഥമ ഗ്ലിറ്റ്സ് എൻ ഗ്ലാം ജിഎൻജി മിസിസ് കേരളയുടെ അരങ്ങേറ്റം നടത്തിയതെന്നും അവർ പറഞ്ഞു.ഈ മത്സരം മിസിസ് ഇന്ത്യ- ദി എംപ്രസ് ഓഫ് ദി നേഷൻ, ഗൃഹലക്ഷ്മി മിസിസ് ഇന്ത്യ എന്നിവയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് വഴിയൊരുക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!