
തിരൂർ ശ്രീ വടകുറുമ്പക്കാവ് ക്ഷേത്രം നടത്തിവരുന്ന ശ്രീ വടകുറുമ്പക്കാവ് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ചിത്രരചന ശിൽപശാല (ഏകദിന ശിൽപശാല ) സംഘടിപ്പിച്ചു. 200-ൽ പരം കുട്ടികൾ പങ്കെടുത്തു.പ്രശസ്ത ചിത്രരചന അധ്യാപകൻ ഗോപി മാസ്റ്റർ , സോമൻ അഥീന എന്നിവരുടെ നേതൃത്വത്തിൽ ആണ് ശിൽപശാല നടത്തിയത്.
വടകുറുമ്പക്കാവ് ദേവസ്വം സെക്രട്ടറി ഹരിദാസ് പാടാശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. വടകുറുമ്പദേവസ്വം പ്രസിഡന്റ് അഡ്വ പി.എസ് . ഈശ്വരൻ അയ്യർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പോട്ടോർ, തിരൂർ, കോലഴി , മുളംകുന്ന ആക്കാവ് എന്നീ ദേശക്കമ്മിറ്റി ഭാരവാഹികളും ദേവസ്വം ട്രസ്റ്റിയും ശിൽപാല ശാലയിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

