February 2, 2026

പയ്യനം പാപ്പിനിശ്ശേരി ഇഎംഎസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യനം പാപ്പിനിശ്ശേരി ഇഎംഎസ് കുടിവെള്ള പദ്ധതി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി, മുഖ്യതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐശ്വര്യ ലിൻ്റോ, വാർഡ് മെമ്പർമാരായ ബീന പൗലോസ്, റെജീന ബാബു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വർഷങ്ങളായി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ട പയ്യനം പ്രദേശത്തെ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് പയ്യനം പാപ്പിനിശ്ശേരി ഇ എം എസ് കുടിവെള്ള പദ്ധതി. മന്ത്രി കെ രാജൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പദ്ധതി വഴി പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കാൻ കഴിയും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!