February 2, 2026

വെറ്റിലപ്പാറയിൽ വഴിയോര കച്ചവട സ്ഥാപനത്തിന് തീപിടിച്ചു; കടപൂർണ്ണമായും കത്തി നശിച്ചു

Share this News

വെറ്റിലപ്പാറ ബസ്റ്റോപ്പിന് സമീപം പ്രവർത്തിച്ചിരുന്ന കച്ചവട സ്ഥാപനത്തിന് തീപിടിച്ചു. തീയിൽ കടപൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രിയാണ് വെറ്റിലപ്പാറ സ്വദേശി സ്വാമിനാഥൻ്റെ കട തീ പിടിച്ചത്.കാരണം വ്യക്തമല്ല. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട കെഎഫ്ആർഐ സെക്യൂരിറ്റി ജീവനക്കാരൻ അഗ്നി രക്ഷാ സേനയെ വിവരമറിച്ചതിന് തുടർന്ന് സംഘം സ്ഥലത്ത് എത്തി രാത്രി ഒരു മണിയോടെ തീയണയ്ക്കുകയായിരുന്നു. ഏകദേശം 75,000 രൂപയുടെ നാശനഷ്ട‌ം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി സ്വാമിനാഥൻ ഇവിടെ കട നടത്തുന്നുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളായി കട തുറന്ന് പ്രവർത്തിച്ചിരുന്നില്ല

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!