February 2, 2026

നാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസിൽ ബാഡ്മിന്‍റണിൽ സ്വർണ്ണ മെഡൽ നേടിയ മുടിക്കോട് സ്വദേശി ജ്യോതിഷിനെ കതിരപ്പള്ളി ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ ആദരിച്ചു

Share this News

ഗോവെയിൽ വെച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് “2024 ഇൽ ബാഡ്മിന്റൺ ഡബിൾസ് & മിക്സഡ് ഡബിൾസ് കാറ്റഗറി വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ മുടിക്കോട് സ്വദേശി ജ്യോതിഷ് ഐനിക്കാടനെ കൂട്ടാല കതിരപ്പള്ളി ബാഡ്മിന്റൺ അക്കാദമി രക്ഷാധികാരി കെ എസ് മണിവർണ്ണന്റെ നേതൃത്വത്തിൽ മൊമെന്റോയും മെഡലും കൊടുത്ത് ആദരിച്ചു. കതിരപ്പള്ളി അമ്മിണി ശ്രീധരന്റെ പന്ത്രണ്ടാമത് ചരമ വാർഷിക ചടങ്ങിൽ വച്ചാണ് ആദരവ് സംഘടിപ്പിച്ചത്. ജ്യോതിഷ് ഐനിക്കാടൻ ഇന്ത്യയെ പ്രതിനിധികരിച്ചു ചൈനയിൽ കളിക്കാനുള്ള അർഹത കൂടിയാണ് ഈ മത്സര വിജയത്തിലൂടെ നേടിയെടുത്തത്. ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളന ഉദ്ഘാടനം അവാർഡ് ജേതാവ് ജ്യോതിഷ് ഐനിക്കാടൻ നിർവഹിച്ചു. നമ്മുടെ നാട്ടിൻപുറങ്ങളിൽ കളിച്ചു വളർന്ന ജ്യോതിഷ് ഈ ഒരൊറ്റ വിജയത്തിലൂടെ നമ്മുടെ രാജ്യത്തിന് അഭിമാനമായി തീർന്നിരിക്കുകയാണ് എന്ന് അധ്യക്ഷ പ്രസംഗത്തിൽ കെസി അഭിലാഷ് പറഞ്ഞു.
കെ എസ് മണിവർണ്ണൻ, എബിൻസ് വി എ, സഞ്ജു തോമസ്, സിബി സെബാസ്റ്റ്യൻ, കാർത്തിക് മാളക്കാരൻ,നിതിഷ് കെ ആർ,എൽദോ സ്കറിയ, വി എസ് പ്രദീപ്‌, കെ വി മണി,ടിബിൻ പി ജോൺ, അനൂപ് കെ വി, ഫെബിൻ സണ്ണി, ശ്രീരാഗ് മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!