
പൊതുപ്രവർത്തകനും പാണഞ്ചേരിയിലെ സജീവ കോൺഗ്രസ് നേതാവുമായിരുന്ന റോയ് തോമസിന്റെ ഒന്നാം ചരമവാർഷിക ദിനം പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു.
2023 ഫെബ്രുവരി 23ന് കണ്ണാറ കരടിയള സെൻ്ററിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് റോയ് തോമസ് മരണപ്പെട്ടത്. പിന്നീട് യുഡിഎഫ് ജില്ലാ ചെയർമാൻ എം പി വിൻസൻ്റിൻ്റെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിക്കുകയും 7 ലക്ഷം രൂപയോളം വരുന്ന വായ്പ തുക സുമനസ്സുകളിൽ നിന്നും പിരിച്ചെടുത്താണ് ജപ്തി നടപടികൾ ഒഴിവാക്കിയത്. മാരയ്ക്കാൽ സ്വദേശിയും റോയ് തോമസിന്റെ സുഹൃത്തുമായ ബിനോയ് കയ്യാണിക്കലും റോയ് തോമസിന്റെ സഭാ വിഭാഗവും ചേർന്ന് ഭവന നിർമ്മാണവും പൂർത്തിയാക്കി കഴിഞ്ഞമാസം താക്കോൽദാന കർമ്മം നിർവഹിച്ചിരുന്നു. അനേകം സുമനസ്സുകളുടെ സഹായത്തോടെയാണ് പാർട്ടിയുടെ നേതൃത്വത്തിൽ റോയി തോമസിന്റെ കുടുംബത്തിന് കൈത്താങ്ങ് ആയത്. പ്രസ്ഥാനത്തിനുവേണ്ടി നിരവധിയായ സ്ഥലങ്ങളിൽ പ്രസംഗിക്കുകയും, രാപകലില്ലാതെ പ്രവർത്തിക്കുകയും ചെയ്ത റോയ് തോമസിന്റെ വേർപാട് പാർട്ടിക്ക് എക്കാലത്തും വേദനാജനകമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ എൻ വിജയകുമാർ പറഞ്ഞു.പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ കെപിസി അംഗം ലീലാമ്മ ടീച്ചർ, മുൻ ബ്ലോക്ക് പ്രസിഡൻ്റ കെ സി അഭിലാഷ്,ബാബു തോമസ്, ബിന്ദു ബിജു, മിനി നിജോ, റെജി പി പി, വി ബി ചന്ദ്രൻ,സി കെ ഷണ്മുഖൻ,ബ്ലെസ്സൺ വർഗീസ്, ബാബു പി പി, കെ എം പൗലോസ്, റോയ് ഒളവനാ കുഴിയിൽ, സാബു കൊച്ചു കുന്നേൽ എന്നിവരോടൊപ്പം റോയ് തോമസിന്റെ പത്നി ആൻസി റോയ്, മകൻ റോഷൻ റോയ് എന്നിവരും ചടങ്ങിൽ
പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

