February 2, 2026

ചാവക്കാട് ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

Share this News

ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ചാവക്കാട് സ്വദേശി കാസിമിന്റെ മകന്‍ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടയായിരുന്നു സംഭവം.

ഫോണ്‍ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല. പൊട്ടിത്തെറിയില്‍ ബെഡ് ഭാഗീകമായി കത്തി നശിച്ചു.

ശബ്ദം കേട്ട് ബെഡില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!