February 2, 2026

യുവാവിനെ തടഞ്ഞ് നിർത്തി ആക്രമണം ;വഴുക്കുംപാറ സ്വദേശി റിമാൻ്റിൽ

Share this News

യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ വഴുക്കുംപാറ സ്വദേശിയെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. ടാറിംഗ് ജോലിയിൽ ലോഡർ ഓപ്പറേറ്ററായ വഴുക്കുംപാറ സ്വദേശി ജിൻസ് നെല്ലിക്കലിനെ ആക്രമിച്ച കേസിലാണ് കുന്നുംപുറം സ്വദേശി അമയപറമ്പിൽ ജിനേഷിനെ പീച്ചി പോലീസ് അറസ്റ്റു ചെയ്‌തത്  ഇയാൾ ഇപ്പോൾ റിമാൻഡിലാണ് പുറത്തും തലയിലും പരിക്കേറ്റ ജിൻസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ശനിയാഴ്‌ച ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന തന്നെ വഴുക്കുംപാറ തോണിക്കൽ റോഡിൽ വെച്ച് ജിനേഷും കൂട്ടാളിയും ചേർന്ന് വാഹനം തടഞ്ഞുവെച്ച് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് ജിൻസിന്റെ പരാതി. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഘർത്തിന് ഇടയാക്കിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!