
മണ്ണൂത്തി ഫാറം പടി ഗേറ്റിനടുത്ത് KSRTC ബസ്സുകൾ സ്ഥിരമായി നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർമാർ
ചായ കുടിക്കാൻ പോകുന്നതിനാൽ 15 മിനിറ്റിലേറെ ഗതാഗത തടസ്സം നേരിടുന്നു. ഇതിനെതിരെ മോട്ടോർ വെഹിക്കിൾ ഡിപ്പാട്ട്‌മെന്റിന് ഓൺലൈനായി പൊതുപ്രവർത്തകൻ ജെൻസൺ ആലപ്പാട്ട് പരാതി നൽകിയിട്ടുണ്ട് .

ബ്ലോക്ക് മാത്രമല്ല നല്ല മഴ സമയങ്ങളിൽ ബൈക്ക് യാത്രക്കാർ ഇതിലേ പോകുമ്പോൾ വാഹനത്തിന്റെ പുറകിൽ ഇടിക്കുന്നതിനും സാധ്യത ഉണ്ട് . മണ്ണുത്തി ഫാറം പടി മുതൽ മണ്ണുത്തി ജംഗ്ഷൻ വരെ സർവ്വീസ് റോഡ് കഴിഞ്ഞും ഒരുപാട് സ്ഥലം പാർക്ക് ചെയ്യുന്നതിന് ഉണ്ട് കാട് വെട്ടി വൃത്തിയാക്കിയാൽ ഒരു പാട് വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും.
നടുറോഡിൽ വാഹനം നിറുത്തി യാത്രക്കാരെ ദ്രോഹിക്കുന്ന രീതി എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാവും