February 3, 2026

പെരിങ്ങോട്ടുകര സോമ ശേഖര ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്ന തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്ക തുക.

Share this News

പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ ഇത്തവണത്തെ പൂരാഘോഷത്തിൽ പങ്കെടുക്കുവാൻ എത്തുന്ന തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്ക തുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു ശേഷം 7,11, 111 രൂപയുടെ റെക്കോഡ് ഏക്കത്തുകയ്ക്കാണ് ആലപ്പാട് പുള്ള് പുറത്തൂർ ദേശത്തിൻ്റെ കോലവുമായി തൃക്കടവൂർ ശിവരാജു എത്തുന്നത്. കഴിഞ്ഞ മാസം അന്തിക്കാട് പുത്തൻപള്ളിക്കാവ് പൂരത്തിൽ എഴുന്നള്ളിപ്പിന് തിടമ്പേറ്റുന്നതിൽ ചിറക്കൽ കാളിദാസൻ എന്ന ആനയുമായി ഉയരത്തിന്റെ കാര്യത്തിലുണ്ടായ തർക്കത്തെ തുടർന്ന് തിടമ്പ് നഷ്ടമായ ആനയാണ് ശിവരാജു. 2012 ലെ ഫോറസ്റ്റ് രേഖകൾ പ്രകാരം ശിവരാജുവിന് 311 സെന്റിമീറ്ററും ചിറക്കൽ കാളിദാസന് 308 സെന്റീമീറ്ററും ഉയരമാണുള്ളതെ രേഖ ലഭിച്ചിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും ലഭിച്ച തെറ്റായ മറ്റൊരു രേഖയുടെ അടിസ്ഥാനത്തിൽ ശിവരാജുവിന് തിടമ്പ് നൽകാതെ ചിറക്കൽ കാളിദാസന് നൽകുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!