February 3, 2026

സ്‌കൂൾ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു; പരീക്ഷകൾ മാർച്ച് ഒന്നുമുതൽ

Share this News

കേരള സിലബസ് സ്കൂളുകളിലെ ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹൈസ്കൂളിനൊപ്പം എൽപി, യുപി സ്കൂളുകളും പ്രവർത്തിക്കുന്നിടങ്ങളിൽ മാർച്ച് 1 മുതൽ 27 വരെയാണു പരീക്ഷ. ഇത്തവണ എസ്എസ്എൽസി പരീക്ഷയുള്ള ദിവസങ്ങളിൽ താഴ്ന്ന ക്ലാസുകളിൽ പരീക്ഷയില്ല. അതേസമയം ഹയർ സെക്കൻഡറി പരീക്ഷയുള്ള ദിവസങ്ങളിൽ 9 വരെ ക്ലാസുകളിലെ പരീക്ഷ നടത്തുന്നുണ്ട്. ഇതിൽ 7 വരെ ക്ലാസുകളിലെ പരീക്ഷ ഉച്ചയ്ക്കു ശേഷവും 8,9 ക്ലാസുകളിലേത് രാവിലെയുമാണ്.
എൽപി, യുപി സ്കൂളുകൾ മാത്രമുളളിടങ്ങളിൽ പരീക്ഷ 18 മുതൽ 26 വരെ യാണ്. ഇവർക്ക് പ്രത്യേക ചോദ്യപ്പേപ്പറാണ് ഉപയോഗിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!