
ട്രെയിൻ യാത്രയ്ക്കിടെ വെള്ളം വാങ്ങാനിറങ്ങിയ യുവതി കാൽ തെറ്റി ട്രാക്കിൽ വീണ് മരിച്ചു. തോപ്പുംപടി സ്വദേശി അനു ജേക്കബാ(22)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി.

തൃശ്ശൂരിൽ ട്രെയിൻ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി വെള്ളം വാങ്ങി. തിരികെ കയറുന്നതിന് മുൻപ് ട്രെയിൻ എടുത്തു. ഓടിക്കയറാൻ ശ്രമിക്കവേയാണ് കാൽ വഴുതി പാളത്തിലേക്ക് വീണത്. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.