
2024 ഫെബ്രുവരി 23, 24, 25 തീയതികളിൽ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിൽ ധ്യാനാചാര്യൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 418 -ാം ദിവ്യ പ്രബോധന ധ്യാന യജ്ഞത്തിന്റെ നോട്ടീസ് പ്രകാശന കർമം മേനോത്തുപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് നാരായണാശ്രമം സെക്രട്ടറി ശ്രീമദ് ദിവ്യാനന്ദ ഗിരി സ്വാമികൾ മേനോത്തുപറമ്പിൽ രാം രാജിന് സമർപ്പിച്ചു. ചടങ്ങിൽ മേനോത്തു പറമ്പിൽ പുരുഷോത്തമൻ മനക്കൊടി, ഗംഗ ചെത്തിക്കാട്ടിൽ, മണി മനക്കൊടി, ബിജു പാണ്ടാരിക്കൽ, റീന ദേവാനന്ദ് , സുമതി വൈലോപ്പള്ളി, രാജേഷ് തണ്ടാശ്ശേരി എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

