
പാണഞ്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി “ഞങ്ങൾ തയ്യാർ” ബ്ലോക്ക് തല കൺവെൻഷൻ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി നിർമ്മല “ഞങ്ങൾ തയ്യാർ ” പരിപാടി അവതരണം ചെയ്തു. മഹിളാ കോൺഗ്രസ് സ്റ്റേറ്റ് അഡ്വൈസറി കമ്മിറ്റി മെമ്പർ ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് ജില്ലാ സോഷ്യൽ മീഡിയ കോഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട ജ്യോതി ആനന്ദിനെയും ഒല്ലൂക്കര മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സഫിയ ജമാലിനെയുംയോഗത്തിൽ ആദരിച്ചു. മഹിളാ കോൺഗ്രസ് നേതാക്കളായ ജിന്നി ജോയ്, ജ്യോതി ആനന്ദ്, ഷെർലി മോഹൻ, കോൺഗ്രസ് നേതാക്കളായ കെ സി അഭിലാഷ്, കെ എൻ വിജയകുമാർ, എം യു മുത്തു, മണ്ഡലം പ്രസിഡണ്ടുമാരായ, ജിൻസി ഷാജി, സഫിയ ജമാൽ,
ബ്ലോക്ക് ഭാരവാഹികളായ റീന മേരി, ത്രേസ്യ ദേവസി, ജോളി ജോർജ് സീതാജനാർദ്ദനൻ കുമാരി ശശിധരൻ ഫിലോമിന, രമണി, ബീന, ജാൻസി ടീച്ചർ മുതലായവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

