February 3, 2026

പുത്തൂര്‍ റോഡ് നിര്‍മാണം; 41.29 കോടി രൂപ അനുവദിച്ചു

Share this News

പുത്തൂര്‍ പയ്യപിള്ളിമൂല മുതല്‍ നാഷണല്‍ ഹൈവേയിലെ കുട്ടനെല്ലൂര്‍ അണ്ടര്‍പാസ് വരെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണ പ്രവര്‍ത്തിക്കായി 41.29 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. നിലവില്‍ ഏഴ് മീറ്റര്‍ മാത്രം വീതിയുള്ള റോഡ് 15 മീറ്ററാക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. തുടര്‍ന്ന് സ്ഥലം ഒഴിപ്പിക്കല്‍ നടപടികള്‍ ത്വരിതഗതിയിലാക്കി റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ വര്‍ഷം ആരംഭിക്കുന്ന പുത്തൂര്‍ സൂവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ക്ക് റോഡ് വികസനത്തോടെ അനന്ത സാധ്യതകളാണ് ലക്ഷ്യം വെക്കുന്നത്. മുമ്പ് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി 47.30 കോടി രൂപ വിതരണം ചെയ്തിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!