February 3, 2026

കുതിരാൻ തുരങ്കത്തിന് മുൻപിൽ വാഹനാപകടം ; അപകടത്തെ തുടർന്ന് ബ്ലോക്ക് രൂപപ്പെട്ടു

Share this News

കുതിരാൻ തുരങ്കത്തിന് മുൻപിൽ വാഹനാപകടം ; അപകടത്തെ തുടർന്ന് ബ്ലോക്ക് രൂപപ്പെട്ടു


ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുൻപിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് തൃശ്ശൂർ ദിശയിലേക്ക് പോകുന്ന തമിഴ്നാട് ഭാഗത്ത് നിന്നും വൈക്കത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് കോൺക്രീറ്റ് ബാരിക്കെയ്ഡിൽ ഇടിച്ച് കയറി മറു ട്രാക്കിൽ എത്തിയാണ് നിന്നത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല . ഏകദേശം 1 മണിക്കൂർ ഇരു ദിശയിലേക്കും ബ്ലോക്ക് രൂപപ്പെട്ടു. ഹൈവേ എമർജൻസി ടീം എത്തി റോഡിൽ നിന്നും വാഹനം മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ജനങ്ങളുടെ ആവശ്യപ്രകാരം ഒരു ദിശയിലേക്കുള്ള ഗതാഗതം പഴ റോഡ് വഴി ആക്കിയാൽ ഇത് പോലുള്ള ബ്ലോക്കും ഗതാഗത ബുദ്ധിമുട്ടുകളും ഒഴിവാക്കാം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!