February 3, 2026

ദേശീയപാത മുടിക്കോട് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലടിക്കോട് സ്വദേശി മരിച്ചു

Share this News

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ പാങ്ങ് പാറക്കാരൻ വീട്ടിൽ ആന്റണി ദാസ് (44) ആണു മരിച്ചത്. ജനുവരി 31-ന് ദേശീയ പാതയിൽ മുടിക്കോട് വെച്ച് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ആന്റണിദാസിനെ ത്യശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: വിനു.
മക്കൾ: അബിൻ, എസ്തേർ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!