
തൃശൂർപൂരം പ്രദർശനത്തിന്റെ ഭൂമിപൂജയും കാൽനാട്ടു കർമവും വടക്കുന്നാഥ ക്ഷേത്രം കിഴക്കേ ഗോപുരനടയിലെ പ്രദർശന നഗരിയിൽ ജനപ്രതിനിധികളും പാറമേക്കാവ് -തിരുവമ്പാടി ദേവസ്വം ഭാരവാഹികളും പൂരപ്രേമികളും ചേർന്നു നിർവഹിച്ചു.
മാർച്ച് 24 മുതൽ മേയ് 22 വരെയാണു പ്രദർശനം. തൃശൂർപൂരം ഏപ്രിൽ 19നും.ദേവസ്വം ഭാരവാഹികളും പ്രദർശന കമ്മിറ്റി മുൻ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി അനുമതി നൽകിയ ശേഷമായിരുന്നു കാൽനാട്ട്.
പാറമേക്കാവ് ക്ഷേത്രം മേൽക്കാവ് മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരിപ്പാട് ഭൂമിപൂജ നടത്തി.
ടി.എൻ.പ്രതാപൻ എംപി, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, ഡപ്യൂട്ടി മേയർ എം.എൽ.റോസി, കൗൺസിലർമാരായ എൻ. പ്രസാദ്, പൂർണിമ സുരേഷ്, റെജി ജോയ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ, ജൂബിലി മിഷൻ ഡയറക്‌ടർ ഫാ.റെന്നി മുണ്ടൻകുര്യൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ.സുന്ദർ മേനോൻ, പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് എം.ബാലഗോപാൽ, സെക്രട്ടറി ജി.രാജേഷ് എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


