
എം.എൽ.എ.യും റവന്യൂ മന്ത്രിയുമായ കെ. രാജൻ വിലങ്ങന്നൂർ വാർഡിനോട് അവഗണന കാണിക്കുന്നു എന്നാരോപിച്ച് പാണഞ്ചേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം ഷൈജു കുരിയൻ നിരാഹാരസമരം നടത്തി. പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ വാർഡുകളിൽ അർഹമായ ആനുകൂല്യങ്ങളൊന്നും നൽകാതെ അവഗണിക്കുകയാണെന്നും എട്ടുവർഷമായി കെ. രാജൻ ഒരു രൂപയുടെ വികസനംപോലും വിലങ്ങന്നൂർ വാർഡിനുവേണ്ടി നൽകാൻ തയ്യാറായിട്ടില്ലെന്നും ആരോപിച്ചായിരുന്നു സമരം.കെ.പി.സി.സി. സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
തകർന്നുകിടക്കുന്ന വിലങ്ങന്നൂർ-ചെന്നായ്പ്പാറ റോഡ് സഞ്ചാരയോഗ്യമാക്കുക, തെക്കേ പായ്ക്കണ്ടം-വടക്കേ പായ്ക്കണ്ടം ലിങ്ക് റോഡിന് എം.എൽ.എ. ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായുള്ള 2021-ലെ പ്രകടനപത്രികയിലെ അവകാശവാദം നടപ്പാക്കുക, കോശിമുക്ക്-പായക്കണ്ടം റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷനായി.
മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന മിൽമ ഡയറക്ടർ ഭാസ്കരൻ ആദംകാവിൽ , DCC സെക്രട്ടറി ML ബേബി, ലീലാമ്മ തോമസ്, കെ സി അഭിലാഷ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ഷിബു പോൾ, എം കെ ശിവരാമൻ, ശകുന്തള ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് , INTUC മണ്ഡലം പ്രസിഡന്റ് ബാബു പാണാംകുടി , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. പൗലോസ്, വാർഡ് മെമ്പർമാരായ സുശീല രാജൻ, CS ശ്രീജു , പുത്തൂർ മണ്ഡലം കോൺഗസ് പ്രസിഡന്റ് സിനോയ് സുബ്രമണ്യൻ, ബിന്ദു ബിജു ഇടപ്പാറ, ജോൺ തൈപ്പറമ്പിൽ, കുര്യാക്കോസ് ഫിലിപ്പ്,സജി താന്നിക്കൽ, സി വി ജോസ്, വിനോദ് തേനംപ്പറമ്പിൽ , സി കെ ഷൺമുഖൻ, ലിസി ജോൺസൻ, ഷിബു പീറ്റർ, ജയപ്രകാശ് തേക്കിങ്കൽ , സിബിൻ ജോസഫ് , ബാബു പതിപ്പറമ്പിൽ, കെ എം കുമാരൻ എന്നിവ പങ്കെടുത്ത് സംസാരിച്ചു. വൈകിട്ട് 6 മണിക്ക് നടന്ന
സമാപന സമ്മേളനത്തിർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി എ എ മുഹമ്മദ് ഹാഷിം നിരാഹാരം കിടന്ന വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന് നാരങ്ങ നീര് നൽകി നിരാഹാരം അവസാനിപ്പിച്ചു. തുടർന്ന് വാർഡ് മെമ്പർ ഷൈജു കുരിയന്റെ അദ്ധ്യക്ഷതയിൽ സമാപന പൊതു സമ്മേളനം നടന്നു. മലയോര ഹൈവേയുടെ പേര് പറഞ്ഞ് വിലങ്ങന്നൂർ ചെന്നായ്പാറ റോഡിന്റെ പുനരുദ്ധാരണം അവഗണിക്കുന്ന നയം ശരിയല്ലെന്നും, സാധാരണകാരായ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനം മന്ത്രിയും സര്‍ക്കാരും ഇനിയും തുടര്‍ന്നാല്‍ ഭിക്ഷ യാചിച്ചു കിട്ടുന്ന പണം കൊണ്ട് വിലങ്ങന്നൂർ ചെന്നായ്പ്പാറ റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് ഷൈജു കുരിയന്‍ പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി വാര്‍ഡിന്റെ സമഗ്രമായ പുരോഗതി മുന്‍ നിര്‍ത്തി പ്രവര്‍ത്തനം നടത്തുന്ന ഷൈജു കുരിയനെ പോലുള്ള നേതാക്കളാണ് ഇന്നത്തെ കാലഘട്ടത്തില്‍ നാടിന് ആവശ്യമെന്ന് കെ.സി അഭിലാഷ് പറഞ്ഞു.
DCC സെക്രട്ടറി എം.എൽ ബേബി,ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബൈജു , ലീലാമ്മ തോമസ് , മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ്, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ് , ഷിബു പോൾ, പുത്തൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി കെ ശ്രീനിവാസൻ,
യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അൽജോ ചാണ്ടി, ജീഫിൻ ജോയി, പ്രവീൺ രാജു , ശരത്ത് കുമാർ, സജി ആൻഡ്രൂസ്, സജി താന്നിക്കൽ, ബ്ലസൻ വർഗ്ഗീസ്, സി ഡി ആന്റണി, ലിസി ജോൺസൺ, VB ചന്ദ്രൻ , കുമാരൻ കോഴിപ്പറമ്പിൽ, ഷാജി പീറ്റർ, NV ജോണി, ജിസൻ സണ്ണി, കെ സി ചാക്കോ എന്നിവർ സംസാരിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇


