
മാലിന്യ നിർമാർജനത്തിനായി നിയോഗിച്ച ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്നു. താണിപ്പാടം മേഖലയിൽ ബിജെപി യുടെ കൊടി കാലിനോട് സമീപമാണ് ഇത്തരത്തിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെ ഭരണ പോരായ്മകൾ എല്ലാ സമയത്തും ജനങ്ങളിലേക്ക് എത്തിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ അവഹേളിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ സിപിഐഎം ഭൂരീപക്ഷ ജനപ്രതിനിധികൾ ഉള്ള പാണഞ്ചേരി പഞ്ചായത്തിൽ ഹരിത കർമ്മ സേനയെ കൂട്ടുപിടിച്ചുകൊണ്ട് മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് സ്ഥലം സന്ദർശിച്ച ബിജെപി പീച്ചി മണ്ഡലം വൈസ് പ്രസിഡന്റ് സുബീഷ് ഇന്ദ്രവജ്ര ആരോപിച്ചു. ബിജെപി പാണഞ്ചേരി ഏരിയ പ്രസിഡന്റ് വിപിൻദാസ് പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയെ വിവരങ്ങൾ അറിയിക്കുകയും ഇനിയും ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായി രാഷ്ട്രീയപരമായി പ്രതികരിക്കുമെന്നും വ്യക്തമാക്കി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

