
തൃശൂർ ജില്ലയിലെ പീച്ചി -വാഴാനി വന്യ ജീവി സങ്കേതകേന്ദ്രം ഉൾപെടുന്ന പ്രദേശവും
ടൂറിസം പ്രദേശം കൂടി ആയ പീച്ചി ഡാമിന് അടുത്തുള്ള മൈലാട്ടുംപാറയിലെ ജനവാസ മേഖലയിൽ വന്യ ജീവികളുടെ സാന്നിധ്യം ദിവസം പ്രതി കൂടി വരുന്ന സാഹചര്യത്തിൽ
കർഷകരും, തൊഴിലാളികളും ഉൾപെടുന്ന ഏറ്റവും സാധാരണക്കാരായ ജനവിഭാഗങ്ങളിൽ പെട്ട കുടുംബങ്ങൾ താമസിക്കുന്ന മൈലാടുംപാറയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഒരു വർഷം നിരന്തരമായി കാട്ടാനകൾ കൃഷിയിടത്തിലും ജനവാസ മേഖലയിലും ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്യുകയാണ്. നാൽപതും അൻപതും വർഷം പ്രായം ആയ തെങ്ങുകൾ ഉൾപ്പെടെ കമുക്, ജാതി, വാഴ, മറ്റ് പച്ചക്കറികളും കാട്ടാനകൾ നിരന്തരം നശിപ്പിക്കുകയാണ്
നിരാശരായ കർഷകർ പുതിയ കാർഷിക വിളകൾ വെച്ച് പിടിപ്പിക്കുന്നതുമില്ല.
കൃഷിയിടത്തിന് പുറമെ ജനവാസ മേഖലയിലേക്കും വന്യ ജീവികൾ ഇറങ്ങുന്നതിനാൽ ഇവിടത്തെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്.
ആന, കാട്ടുപന്നി, കുരങ്ങൻ, മലയണ്ണാൻ, മയിൽ, മുള്ളൻ പന്നി തുടങ്ങിയ വന്യ ജീവികളുടെ ആക്രമണം മൂലം ഉണ്ടാകുന്ന കൃഷി നാശത്തിൽ നിന്ന് കർഷകരേയും
ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതുമൂലം മൈലാട്ടുംപാറയോടു ചേർന്നുള്ള 600ൽ പരം കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാരിൻ്റേ ബഡ്ജറ്റിൽ പ്രത്യേകം തുക വകയിരുത്തണം എന്നും. മൈലാട്ടുംപാറക്ക് അടുത്തുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (KFRI) നേതൃത്വത്തിൽ വന്യ ജീവികളെ പ്രതിരോധിക്കുന്നതിന് വിവിധ പദ്ധതികളെക്കുറിച്ച് പഠനം നടത്തി
ത്രിതല പഞ്ചായത്തിൻ്റെയും വനം വകുപ്പിൻ്റയും സഹകരണത്തോടെ വന്യ ജീവി പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും തൃശൂർ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് കത്തയച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


