
തൃശ്ശൂർ കിഴക്കേകോട്ട ആമ്പകാടൻ ജംഗ്ഷനു സമീപം കത്തോലിക്കാ പാസ്റ്ററൽ സെന്ററിൽ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക സഭയുടെ ഓഫീസ് സമുച്ചയം തീപിടുത്തത്തിൽ കത്തിനശിച്ചു. കമ്പ്യൂട്ടറുകൾ,ഓഫീസ് ഫയലുകൾ, ഫർണിച്ചറുകൾ , ജിപ്സം സീലിംഗ്, ഗ്ലാസ് പാർട്ടീഷൻ എന്നിവ കത്തിനശിച്ചു. ഏകദേശം 4 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തൃശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി ഹരികുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ രഞ്ജിത് പൂവതിങ്ങൽ, എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് ഫയർ എൻജിൻ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ പൂർണ്ണമായും അണച്ചത്. പുക കൂടുതൽ ആയതിനാൽ ഫയർ റെസ്ക്യൂ ഓഫീസർമാരായ ജിമോത് വി വി മഹേഷ് പി എം എന്നിവർ (breathing apparatus) ധരിച്ചാണ് രക്ഷപ്രവർത്തനം നടത്തിയത്. ഫയർ റെസ്ക്യൂ ഓഫീസർമാരായ പ്രമോദ് ജി സജിൻ, ബിജോയ്, കൃഷ്ണപ്രസാദ്, എഡ്വാർഡ് ലോനപ്പൻ,പ്രതീഷ് പി കെ ഹോം ഗാർഡമാരായ ഷിബു സി കെ, രാജൻ വി കെ വിജയൻ കെ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതെ സംരക്ഷിക്കുവാൻ സാധിച്ചു.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

