
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് 23-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. RSS ഭീകരനാൽ വെടിയുണ്ട ഏറ്റ് പിടയുമ്പോഴും
“ഹേ റാം” എന്ന് വിളിച്ച് രക്തസാക്ഷിത്വം
വരിച്ച ഗാന്ധിയാണ് ഭാരതീയരുടെ വഴികാട്ടി. സമഭാവനയും, സമത്വവും, എല്ലാ തിന്മകളുടെ മേലും ജയിക്കാനുള്ള അഹിംസ എന്ന മഹാ മന്ത്രവും ജനങ്ങളെ പഠിപ്പിച്ച് സത്യാന്വേഷണ പാതയിലൂടെ ഈ നാടിന്റെ സംരക്ഷണത്തിനായി അവസാനശ്വാസം വരെ പോരാടിയ ദീപ്തമായ
മഹാത്മഗാന്ധിയുടെ ഓർമ ദിനത്തിൽ പ്രണാമമർപ്പിച്ച് സംസാരിച്ച്
ഷിജോ പി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ബുത്ത് പ്രസിഡന്റ് ഷിയാസ് വി. എം. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി കെ. ഐ ചാക്കുണ്ണി, വാർഡ് പ്രസിഡന്റ് കബിർ താഴ്ത്ത്പറമ്പിൽ ബിഎൽ എ പരമേശ്വരൻ കുറുമാംമ്പുഴ , യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി രജീഷ് ചോറാട്ടിൽ എന്നിവർ സംസാരിച്ചു . പരിപാടികൾക്ക് സ്നേഹവിലാസൻ താളിക്കോട്, അബ്ദുള്ള അമ്പലത്ത് വീട്ടിൽ ,മുത്ത് മുടിക്കോട് , ബാബു കുബളത്ത് പറമ്പിൽ , ശിവരാമൻ കോഴിപറമ്പിൽ , ഷാബിർ മോൻ താഴ്ത്ത്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


