
വയനാട്ടിലെ കൊളഗപ്പാറയിൽ കൂട്ടിലായ കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു. വയനാട് കുപ്പാടി പരിചരണ കേന്ദ്രത്തിലെ സ്‌ഥല പരിമിതിമൂലമാണ് കടുവയെ പുത്തൂരിലേക്ക് മാറ്റിയത്.
കടുവയുടെ കൈക്കും, കാലിനും പരുക്കുണ്ട്. 2 പല്ല് കൊഴിഞ്ഞു പോയ നിലയിലാണ്. പാർക്കിലെ ഐസലേഷൻ വാർഡിലാണ് കടുവയെ കിടത്തിയിരിക്കുന്നത്
പാർക്കിലെയും, മണ്ണുത്തി വെറ്ററിനറി കോളജിലെ ഡോക്ടർമാരുടെയും നേതൃത്വത്തിലാണ് ചികിത്സ കഴിഞ്ഞ 3 മാസത്തിനുള്ളിൽ 4 വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നുതിന്നത്. ഇതോടെയാണ് വനംവകുപ്പ് കൂടു സ്‌ഥാപിച്ച് പിടി കൂടിയത്. 14 വയസ്സ് പ്രായമുള്ള കടുവയ്ക്ക് ഇരയെ വേട്ടയാടി പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പറയുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


