
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യർ ന്റെയും തിരുനാൾ മഹാമഹം 2024 ജനുവരി 27 ,28 തീയതികളിൽ തിരുകർമ്മങ്ങൾക്ക് വികാരി ഫാ ജിജോ വള്ളൂപ്പാറ നേതൃത്വം നൽകും .എല്ലാദിവസവും നോവനേയും ലദീഞ്ഞും ദിവ്യബലിയും ഉണ്ടായിരിക്കും 26ന് വൈകിട്ട് 7. 30ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം റവന്യൂ വകുപ്പ്മന്ത്രി കെ രാജൻ നിർവഹിച്ചു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ പങ്കെടുത്തു. 27ന് ശനിയാഴ്ച രാവിലെ 6 30ന് അമ്പ്,തിരുസ്വരൂപം എഴുന്നുള്ളിപ്പും വൈകിട്ട് 10ന് അമ്പ് പ്രദീക്ഷണ സമാപനവും 28ന് ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയും വൈകിട്ട് 4 30ന് തിരുനാൾ പ്രദീക്ഷണവും തുടർന്ന് ബാൻഡ് മേളം, മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൺവീനർ അജീഷ് പുത്തൻപുരയ്ക്കൽ. ഡെയ്സൺ വട്ടേക്കാട്ടുക്കര. ജോൺസൺ ചാലയ്ക്കൻ,ബിജു നീലങ്കാവിൽ , നിബിൾ നിക്സൺ,കമ്മിറ്റി അംഗങ്ങൾ, കൈകാരന്മാർ നേതൃത്വം നൽകും


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


